പാറശാല:സഞ്ജീവനി ഹോസ്പിറ്റലിൽ ആൻഡ് കാൻസർ ഹെർബൽ കെയറിന്റെ ആഭിമുഖ്യത്തിൽ 24,31,ആഗസ്റ്റ് 7,14 എന്നീ ഞായറാഴ്ചകളിൽ സൗജന്യ കർക്കടക ചികിത്സാ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തും. ആശുപത്രിയുടെ മേധാവിയും ആയുർവേദ സിദ്ധ മർമ്മ വിദഗ്ദ്ധനുമായ ഡോ.ജഗദീശന്റെ നേതൃത്വത്തിൽ പൂഴിക്കുന്നിലെ ആശുപത്രിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ചെങ്കൽ പൂഴിക്കുന്ന് സഞ്ജീവനി ഹോസ്പിറ്റൽ ആൻഡ് കാൻസർ ഹെർബൽ കെയറിലാണ് ക്യാമ്പ്. വിദഗ്ദ്ധരായ ഡോക്ടർമാർ രോഗ പരിശോധന നടത്തിയ ശേഷം ആയുർവേദ വിധിപ്രകാരമുള്ള സൗജന്യ മരുന്ന് വിതരണം നടത്തും.മറ്റ് രോഗങ്ങൾക്ക് പുറമെ പിത്താശയക്കല്ല്, മൂത്രാശയക്കല്ല് എന്നിവക്ക് ഓപ്പറേഷൻ കൂടാതെയുള്ള ചികിത്സയും പഞ്ചകർമ്മ ചികിത്സകളും നടത്താവുന്നതാണ്. ചികിത്സ ഓരോ ദിവസവും 50 പേർക്ക് മാത്രമായി ക്ലിപ്തപ്പെടുത്തിയിട്ടുള്ളതിനാൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി രജിസ്റ്റർ ചെയ്യണം.ഫോൺ.9446846433. ആശുപത്രിയിലെ മറ്റ് നമ്പരുകൾ:9118600900, 9118900700.