
കാറുകൾ ഡൽഹിയിലെ ഉപയോഗത്തിന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കും വീണ്ടും പുതിയ വാഹനങ്ങൾ വാങ്ങാൻ 72 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇരുവർക്കും ഡൽഹിയിലെ ആവശ്യത്തിനായി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങുന്നത്. ഡൽഹിയിലെ കേരള ഹൗസ് റെസിഡന്റ് കമ്മിഷണറുടെ ശുപാർശയെ തുടർന്നാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്ത് ചെലവുകൾക്ക് കർശന നിയന്ത്രണമുള്ളപ്പോഴാണ് ലക്ഷങ്ങൾ മുടക്കി ഡൽഹിയിലെ ആവശ്യത്തിന് പുതിയ കാറുകൾ വാങ്ങുന്നത്. ഗവർണർക്ക് കേരളത്തിലെ ആവശ്യത്തിനായി അടുത്തിടെ 85 ലക്ഷം രൂപയുടെ ബെൻസ് വാങ്ങിയിരുന്നു. മുഖ്യമന്ത്രിക്ക് കേരളത്തിലെ സഞ്ചാരത്തിന് കിയ കാർണിവൽ ലിമോസിൻ വാങ്ങാൻ സർക്കാർ 33 ലക്ഷം അനുവദിച്ചിരുന്നു.