വിതുര: വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചവരെ വിതുര പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ഏകോപന സമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി എ.ആർ. സജീത് എന്നിവർ അറിയിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വിതുര പഞ്ചായത്ത്‌ അധികാരികളും ആരോഗ്യവകുപ്പും ചേർന്ന് കടകളിൽ കയറി നടത്തുന്ന അനാവശ്യ പരിശോധനക്കെതിരെയാണ് ഹർത്താൽ നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.