നെടുമങ്ങാട് :നഗരസഭാ സെക്രട്ടറിയെ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞു. കൗൺസിൽ യോഗമിനിറ്റ്സ് സമയബന്ധിതമായി നൽകുന്നില്ലെന്നും , വാർഡുകളിൽ കിച്ചൺ ബിൻ വിതരണത്തിലെ ക്രമക്കേട്, കുടിവെള്ള വിതരണത്തിൽ കാലതാമസം തുടങ്ങിയവ ഉന്നയിച്ചുമായിരുന്നു തടയൽ. കോൺഗ്രസ് പാർലമെന്ററി പാർട്ടിനേതാവ് പുങ്കുംമൂട് അജിയുടെ നേതൃത്വത്തിൽ, ബിനു. എം.എസ്.സന്ധ്യ, സുമേഷ്, ബീന, ആദിത്യ എന്നിവരാണ് സെക്രട്ടറിയെ തടഞ്ഞത്. എല്ലാം പരിഹരിക്കാമെന്ന് സെക്രട്ടറി ഉറപ്പ് എഴുതി നൽകിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. കൗൺസിൽ യോഗമിനിറ്റ്സ് യോഗത്തിനുശേഷം 96 മണിക്കൂറിനുള്ളിൽ കൗൺസിലർമാർക്ക് നൽകണമെന്ന ചട്ടം നെടുമങ്ങാട് ഭരണസമിതി പാലിക്കാത്തത് കൗൺസിൽ പരിഗണിക്കാത്ത വിഷയങ്ങൾ എഴുതിച്ചേർത്ത് ക്രമക്കേട് നടത്താൻ വേണ്ടിയാണെന്നും ഈ നീക്കം തടയുമെന്നും പുങ്കുംമൂട് അജി പറഞ്ഞു.