adoor-prakash

വർക്കല:പാളയംകുന്ന് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.അതോടൊപ്പം വിവിധ മത്സരപരീക്ഷകളിലും വിവിധ മേഖലകളിലും മത്സരിച്ച് വിജയിച്ച വിദ്യാർത്ഥികലെയും അനുമോദിച്ചു.അനുമോദന സായാഹ്നം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.മുതിർന്ന കോൺഗ്രസ് നേതാവ് എൻ.സി.സരസാംഗനെ പൊന്നാട അണിയിച്ച് ആദരിച്ചു.അഡ്വ.ബി.ഷാലി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ബി.ആർ.എം.ഷബീർ,വർക്കലഷിബു, എം.എം.താഹ,എസ്.അൻവർ,വിനോജ് വിശാൽ,പ്രശാന്ത് പനയറ,സുനിൽതച്ചോട്,ഗീതാനളൻ,ശ്രീലത.എസ് തുടങ്ങിയവർ സംസാരിച്ചു.ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബ്രിജിത് രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി എസ്.സത്യപ്രഭ നന്ദിയും പറഞ്ഞു.