
പാലോട്:ഐ.സി.എസ്.ഇ പരീക്ഷയിൽ 99 ശതമാനം മാർക്ക് നേടി പാലോട് കരിമൺകോട് ബൊട്ടാണിക്കൽ ഗാർഡൻ ജംഗ്ഷൻ സന്തോഷ് ഭവനിൽ ഗൗരി എസ്. നായർ പാലോടിന് അഭിമാനമായി. 500 ൽ 495 മാർക്കാണ് ഗൗരി നേടിയത്.കേരളത്തിൽ നാലാം റാങ്കിലും ആൾ ഇന്ത്യാതലത്തിൽ അഞ്ചാം റാങ്കുമാണ് ഗൗരി നേടിയത്. മണ്ണന്തല മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. കോന്നിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ സന്തോഷ് കുമാറിന്റെയും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ബിലീനയുടെയും ഏകമകളാണ് ഗൗരി എസ്.നായർ.