വിതുര:പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വിതുര പഞ്ചായത്തും ആരോഗ്യവകുപ്പും കടകൾക്കെതിരെ അനാവശ്യനടപടി സ്വീകരിക്കുന്നുവെന്നാരോപിച്ച് വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ വിതുരയിൽ ഹർത്താൽ ആചരിക്കുകയും പഞ്ചായത്ത് ഒാഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തുകയും ചെയ്തു.ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ,സെക്രട്ടറി എ.ആർ.സജീദ്,ട്രഷറർ ജോയ് ബാബു,വൈസ് പ്രസിഡന്റ് ലിബി എബ്രഹാം,സജീവ്, ജയകുമാർ,സുലൈമാൻ,നിസാമുദ്ദീൻ,സന്തോഷ് കുമാർ,മുഹയ്മിൻ,ഷാജി,ഷാജികുമാർ, ബിജുകുമാർ, സംഗീത്, ഷിനുഫർ എന്നിവർ പങ്കെടുത്തു.