കല്ലമ്പലം:ചെമ്മരുതി പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങളായി.പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും തെരുവുവിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്.മുൻ ഭരണസമിതിയുടെ കാലത്ത് നിയോഗിച്ചിരുന്ന തെരുവ് വിളക്ക് മെയിന്റനൻസ് കരാർ ജീവനക്കാരുടെ സേവനം മാർച്ച് മാസം അവസാനിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.കേടായ വിളക്കുകൾ യഥാസമയം നന്നാക്കാൻ ആളില്ല.തെരുവ് വിളക്ക് പ്രശ്നത്തിൽ പഞ്ചായത്ത്‌ ഭരണ സമിതി പണം അനുവദിച്ചിട്ടില്ലെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ ഇടക്കാലത്ത് വായ്‌ മൂടിക്കെട്ടി സമരം നടത്തിയിരുന്നു.അടിയന്തരമായി ലൈറ്റുകൾ കത്തിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.