cpi

ഉഴമലയ്ക്കൽ:സി.പി.ഐ മഞ്ചംമ്മൂല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ ആംബുലൻസിന്റെ സർവീസ് ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു.ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി രജിത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ,മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്,അസിസ്റ്റന്റ് സെക്രട്ടറി എസ്.ശേഖരൻ,ലോക്കൽ സെക്രട്ടറി കണ്ണൻ.എസ്.ലാൽ,മണ്ഡലം കമ്മിറ്റിയംഗങ്ങളായ എസ്.സുനിൽ കുമാർ,പുറുത്തി പാറ സജീവ്,ഐത്തി സനൽ,അസിസ്റ്റന്റ് സെക്രട്ടറി സിജു മരങ്ങാട്,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി. വിക്രമൻ,ഹരികുമാർ,മോഹനൻ ചക്രപാണിപുരം,കുഞ്ഞുമോൻ,ഷൈജു,സന്ദീപ്,ശ്യാം,അതുൽ തുടങ്ങിയവർ പങ്കെടുത്തു.