ആര്യനാട്:ആര്യനാട് പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് വി.വിജുമോഹൻ നിർവഹിച്ചു.കൃഷി വകുപ്പിന്റെ പദ്ധതികൾ താഴെ തട്ടിൽ കർഷകരെ അറിയിക്കുന്നതിനുള്ള ചൂഴ,പാലൈക്കോണം,ടൗൺ വാർഡ് കർഷക സഭകളും ചേർന്നു.കൃഷകർക്ക് പച്ചക്കറിതൈ വിത്ത് വിതരണം ചെയ്തു.കൃഷി ഓഫീസർ വി.എസ്.ദിലീപ്കുമാർ,കൃഷി അസിസ്റ്റന്റ് സനൽ കുമാർ,വാർഡ് മെമ്പർ ലേഖ എന്നിവർ സംസാരിച്ചു.