
വർക്കല:ഒാൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വർക്കല താലൂക്ക് പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എ.നാദാർഷൻ പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു.വർക്കലബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ അനുഗ്രഹ പ്രഭാഷണം നടത്തി.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി മുഖ്യപ്രഭാഷണം നടത്തി. കാൻസർ രോഗികൾക്കുള്ള ചികിത്സാസഹായം ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി കൈമാറി.എസ്.എസ്.എൽ. സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ സംസ്ഥാന ട്രഷറർ ജി.തൃദീപ് ഉപഹാരം നൽകി അനുമോദിച്ചു.അസോസിയേഷൻ സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജി.തൃ ദീപിനെ നഗരസഭ ചെയർമാൻ കെ.എം.ലാജി ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എസ്.ആർ.എം ആദരിച്ചു. വിളബ്ഭാഗം പീതാംബര പണിക്കർ,റിട്ട.തഹസിൽദാർ ഷാജി,അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഹരികുമാർ,സംസ്ഥാന സെക്രട്ടറിമാരായ എ.കെ.ഷാനവാസ്,കടയ്ക്കൽ സുനിൽദത്ത്,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിമാരായ സൂരജ് കുമാർ, എൻ.ടി.പ്രദീപ്,ജില്ലാ പ്രസിഡന്റ് എസ്. ബൈജു,വർക്കിംഗ് പ്രസിഡന്റ് എ.മനാഫ്,ജില്ലാ സെക്രട്ടറി എസ്. ബൈജു,സംസ്ഥാന ഒാഡിറ്റിംഗ് ചെയർമാൻ എ.താജുദ്ദീൻ, സംസ്ഥാന പ്രതിനിധികളായ ശ്യാമപ്രസാദ് വടശേരിക്കോണം,പത്മകുമാർ,ഷിജു എന്നിവർ സംസാരിച്ചു.സംസ്ഥാന ട്രഷറർ ജി. തൃദീപ് സ്വാഗതവും താലൂക്ക് സെക്രട്ടറി ചിന്ദു പ്രസാദ് നന്ദിയും പറഞ്ഞു.