ആറ്റിങ്ങൽ: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 21,22 23 തീയതികളിൽ ആറ്റിങ്ങലിൽ നടക്കും.21ന് രാവിലെ 9.30ന് ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്.എസ്.ആർ അദ്ധ്യക്ഷത വഹിക്കും.അഡ്വ.വി.ജോയി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി കെ.പത്മകുമാർ, ക്രൈം എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്,കെ.പി.എസ്.ഒ.എ സംസ്ഥാന ട്രഷറർ കരുണാകരൻ.പി.പി, കെ.പി.എസ്.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ.പി,കെ.പി.എ ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ, കെ.പി.എ സംസ്ഥാന ട്രഷറർ സുധീർഖാൻ, കെ.പി.എ ഓഡിറ്റ് കമ്മിറ്റി അഗം രാധാകൃഷ്ണൻ.ബി, കെ.പി.എ സംസ്ഥാന നിർവാഹക സമിതി അംഗം ഗിരീഷ്.ജി.എൻ, സ്വാഗതസംഘം ജനറൽ കൺവീനർ വിനു.ജി.വി, സംസ്ഥാന കമ്മിറ്റി അംഗം ഷജിൻ.ആർ.എസ് എന്നിവർ സംസാരിക്കും.22ന് വൈകിട്ട് 3ന് പൂജ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാദ്ധ്യമ സെമിനാർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.പി.എ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്.എസ്.ആർ അദ്ധ്യക്ഷത വഹിക്കും.അഡ്വ.ഡി.കെ മുരളി എം.എൽ.എ,വിശിഷ്ടാതിഥിയായിരിക്കും.മാദ്ധ്യമ പ്രവർത്തകൻ ടി.എം.ഹർഷൻ വിഷയം അവതരിപ്പിക്കും.ഐ.എസ്.ആർ.ഒ മുൻ സൈന്റിസ്റ്റ് ഡോ.എസ്.നമ്പി നാരായണൻ,എ.ഐ.ജി ഹരി ശങ്കർ,ഹൈക്കോടതി അഭിഭാഷകൻ അഡ്വ.ഹരീഷ് വാസുദേവൻ,മാദ്ധ്യമ പ്രവർത്തക അപർണ സെൻ,കെ.പി.ഒ.എ ജനറൽ സെക്രട്ടറി സി.ആർ.ബിജു, കെ.പി.എ ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ, കെ.പി.എ സംസ്ഥാന നിർവാഹക സമിതി അംഗം എം.രേഷ്മ എന്നിവർ സംസാരിക്കും.23ന് രാവിലെ 9ന് നഗരൂർ ക്രസ്റ്റൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഷിനോദാസ് അദ്ധ്യക്ഷത വഹിക്കും.മന്ത്രി അഡ്വ.ആന്റണിരാജു മുഖ്യ പ്രഭാഷണം നടത്തും.എ.ഡി.ജി.പി കെ.പത്മകുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്കുമാർ, എ.ഡി.ജി.പി എം.ആർ.അജിത് കുമാർ, ക്രൈം ഐ.ജി.പി ഹർഷിത അട്ടല്ലൂർ,കെ.പി.എസ്.ഒ.എ സെക്രട്ടറി വി.സുഗതൽ,കെ.പി.എസ്.ഒ.എ ജനറൽ സെക്രട്ടറി സി.ആർ. ബിജു, കെ.പി.എ നിർവാഹക സമിതി അംഗം എൻ.ഷെറിൻ, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടരി പ്രദീപൻ.ഇ.വി, കെ.പി.എ ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ, കെ.പി.എ സംസ്ഥാന ട്രഷറർ സുധീർഖാൻ, കെ.പി.എ ഓഡിറ്റ് കമ്മിറ്റി അംഗം വി.വിവേക്, സംസ്ഥാന നിർവർവാഹക സമിതി അംഗം ജി.കിഷോർ കുമാർ,സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്. ജി.പി എന്നിവർ സംസാരിക്കും. വൈകിട്ട് 5ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് അദ്ധ്യക്ഷത വഹിക്കും.മന്ത്രി വി.ശിവൻകുട്ടി,ഡി.ജി.പി അനിൽകാന്ത്,അഡ്വ.അടൂർപ്രകാശ്.എം.പി, ഒ.എസ്.അംബിക എം.എൽ.എ, എ.ഡി.ജി.പി മനോജ് എബ്രഹാം,എ.ഡി.ജി.പി വിജയ്സഖാറെ,ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ വി.ഗോപിനാഥ്,കെ.പി.എസ്.ഒ.എ സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജുമോൻ,കെ.പി..ഒ.എ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്,സ്വാഗത സംഘം ചെയർമാൻ ജി.എസ്.കൃഷ്ണലാൽ,കെ.പി.പ്രവീൺ എന്നിവർ സംസാരിക്കും.