p

തിരുവനന്തപുരം: ഒരു കുഴിയുമില്ലാത്ത റോഡുകളാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡിൽ മുതലക്കുഴികളാണെന്ന് പരിഹസിച്ച് പ്രതിപക്ഷം.

റോഡിലെ കുഴിയടയ്‌ക്കാതെ ജനത്തിന്റെ നടുവൊടിക്കുകയാണെന്ന് ആരോപിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പൊതുമരാമത്ത് വകുപ്പിൽ റെക്കാഡ് പണികളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2752കോടിയുടെ 767 പദ്ധതികൾ പല ഘട്ടങ്ങളിലാണ്. 760 കോടിയുടെ 117പദ്ധതികൾ ടെൻഡറിലാണ്. കിഫ്ബിയുടെ 5354കോടിയുടേയും കെ.എസ്.ടി.പിയുടെ 5032കോടിയുടെയും പണികളും പുരോഗമിക്കുന്നു. നാല് മാസത്തിനിടെ 2175 കോടിയുടെ 330 പദ്ധതികൾ പൂർത്തിയാക്കി. 34.26 കോടി കിഫ്ബി കുഴിയടയ്ക്കാൻ നൽകി. 90 റോഡുകളിൽ ജല അതോറിട്ടിയുടെ പണി നടക്കുന്നു. ഹൈക്കോടതി പ്രതികൂല പരാമർശം നടത്തിയത് മുഴുവൻ മരാമത്ത് റോഡുകളെക്കുറിച്ചല്ല. ആറെണ്ണം മാത്രമായിരുന്നു മരാമത്ത് റോഡുകൾ. കഴിഞ്ഞ ജൂലായിൽ ഉണ്ടായിരുന്നത്ര കുഴികൾ ഈ ജൂലായിൽ ഇല്ലെന്നും മന്ത്റി മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞ ജൂലായിൽ എത്ര കുഴി ഉണ്ടായിരുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യത്തിന് മന്ത്റി മറുപടി നൽകിയില്ല.

പശ ഒട്ടിച്ചാണോ റോഡ് നന്നാക്കുന്നതെന്ന ഹൈക്കോടതിയുടെ വിമർശനത്തിന് സർക്കാർ പുല്ലുവില നൽകിയില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് എൽദോസ് പി കുന്നപ്പിള്ളിൽ പറഞ്ഞു.

അ​റ്റകുറ്റപ്പണിക്ക് തുക അനുവദിക്കാൻ വൈകിയതുമൂലം ടെൻഡർ വൈകിയെന്നും മഴ ആരംഭിച്ചതോടെ റോഡുകളെല്ലാം തകർന്നെന്നും വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി സതീശൻ പറഞ്ഞു. മെയിന്റനൻസ് വിഭാഗവും റോഡ്സ് വിഭാഗവും തമ്മിലുള്ള തർക്കമാണ് അ​റ്റകു​റ്റപ്പണി വൈകിച്ചത്. മഴയ്ക്ക് മുമ്പ് പതിവുള്ള അ​റ്റകു​റ്റപ്പണിയും നടന്നില്ല. നവീകരണം നടക്കുന്ന റോഡുകളിൽ, അത് തീരുംവരെ അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിട്ടി പണം നൽകുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സർക്കാർ പണം നൽകുമായിരുന്നു. റോഡിലെ കുഴിയെക്കുറിച്ച് പറയുമ്പോൾ മന്ത്റി ബി.ജെ.പി ബന്ധം ആരോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ്ജേക്കബ്, കെ.കെ.രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.

ബി.​ജെ.​പി​ ​ബ​ന്ധം:
മ​ന്ത്രി​ ​റി​യാ​സും​ ​സ​തീ​ശ​നും
ത​മ്മി​ൽ​ ​സ​ഭ​യി​ൽ​ ​വാ​ക്പോ​ര്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ജെ.​പി​ ​ബ​ന്ധ​ത്തെ​ച്ചൊ​ല്ലി​ ​നി​യ​മ​സ​ഭ​യി​ൽ​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നും​ ​ഇ​ട​ഞ്ഞു.
റോ​ഡി​ലെ​ ​കു​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​പ​രി​ഗ​ണി​ക്ക​വെ,​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ ​രാ​ഷ്ട്രീ​യ​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​ ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​നെ​ ​വി​മ​ർ​ശി​ച്ച് ​റി​യാ​സാ​ണ് ​വി​ഷ​യം​ ​എ​ടു​ത്തി​ട്ട​ത്.​ ​ബി.​ജെ.​പി​ക്കൊ​പ്പം​ ​നി​ൽ​ക്കു​ക​യും​ ​ഇ​ട​ത് ​രാ​ഷ്ട്രീ​യ​ത്തെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ ​നി​ല​പാ​ടാ​ണ് ​കോ​ൺ​ഗ്ര​സി​നെ​ന്ന് ​റി​യാ​സ് ​ആ​രോ​പി​ച്ച​പ്പോ​ൾ,​ ​സി.​പി.​എ​മ്മും​ ​ബി.​ജെ.​പി​യു​മാ​യാ​ണ് ​പ​ല​ ​പ്ര​ധാ​ന​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ഒ​ത്തു​തീ​ർ​പ്പെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ​ ​തി​രി​ച്ച​ടി​ച്ചു.
രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ ​വ​രു​ന്ന​തെ​ന്നും,​ ​കു​തി​രാ​ൻ​ ​ട​ണ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും​ ​മു​ൻ​പേ​ ​ര​ഹ​സ്യ​മാ​യി​ ​തു​റ​ന്നു​കൊ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നും​ ​മ​ന്ത്രി​ ​റി​യാ​സ് ​പ​റ​ഞ്ഞു.​ ​കേ​ന്ദ്ര​മ​ന്ത്രി​ ​തെ​റ്റാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ചി​ട്ടും​ ​പ്ര​തി​പ​ക്ഷം​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ല്ല.​ ​അ​മ്മ​യു​ടെ​ ​ഒ​ക്ക​ത്തി​രി​ക്കു​ക​യും,​ ​അ​ച്ഛ​നൊ​പ്പം​ ​ന​ട​ക്കു​ക​യും​ ​വേ​ണം.​ ​ഇ​താ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​നി​ല​പാ​ട്.​ ​ബി.​ജെ.​പി​യോ​ടും​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​നി​ല​പാ​ടി​നോ​ടും​ ​തെ​റ്റാ​യ​ ​സ​മീ​പ​ന​മാ​ണ് ​പ്ര​തി​പ​ക്ഷ​ത്തി​നെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
റോ​ഡി​ലെ​ ​കു​ഴി​ക​ളെ​ക്കു​റി​ച്ച് ​പ​റ​യു​മ്പോ​ൾ​ ​ബി.​ജെ.​പി​യെ​ക്കു​റി​ച്ചാ​ണ് ​മ​ന്ത്രി​ ​റി​യാ​സ് ​മ​റു​പ​ടി​ ​ന​ൽ​കു​ന്ന​തെ​ന്ന് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ​രാ​ഷ്ട്രീ​യ​ ​കാ​ര്യ​ങ്ങ​ൾ​ക്കാ​ണ്.​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്ന് ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​തു​ര​ത്ത​ണ​മെ​ന്ന് ​അ​വി​ടെ​യെ​ത്തി​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​സ്മൃ​തി​ ​ഇ​റാ​നി​ ​പ്ര​സം​ഗി​ച്ച് ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​ഓ​ഫീ​സ് ​ആ​ക്ര​മി​ച്ച് ​സ്മൃ​തി​യു​ടെ​ ​ആ​ഹ്വാ​നം​ ​ന​ട​പ്പാ​ക്കു​ക​യാ​ണ് ​ഇ​ട​തു​പ​ക്ഷം​ ​ചെ​യ്ത​ത്.​ ​ദേ​ശീ​യ​പാ​ത​യി​ലാ​ണോ​ ​പൊ​തു​മ​രാ​മ​ത്ത് ​റോ​ഡി​ലാ​ണോ​ ​കൂ​ടു​ത​ൽ​ ​കു​ഴി​യെ​ന്ന് ​ബി.​ജെ.​പി​യും​ ​സി.​പി.​എ​മ്മും​ ​ത​മ്മി​ൽ​ ​ക​ടു​ത്ത​ ​ആ​ശ​യ​ ​സം​വാ​ദ​മാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​രി​ഹ​സി​ച്ചു.