
ആറ്റിങ്ങൽ:മീഡിയ ഹബിന്റെ ആഭിമുഖ്യത്തിൽ നെടുമുടി വേണു ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ ആറ്റിങ്ങലിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ വി.പ്രിയദർശിനി,ചലച്ചിത്രസംവിധായകൻ സാജൻ ചക്കരയുമ്മ,അനിൽ ആറ്റിങ്ങൽ, ആറ്റിങ്ങൽ സുരേഷ്, ബൈജു മോഹൻ,മീഡിയ ഹബ് ചെയർമാൻ നിസാർ ആറ്റിങ്ങൽ, വൈസ് ചെയർമാൻ എ. കെ. നൗഷാദ് എന്നിവർ പങ്കെടുത്തു. തുടർന്ന് ആറ്റിങ്ങൽ നാരായണ സ്ക്രീൻ ഹാളിൽ മത്സര എൻട്രി ലഭിച്ച ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും മ്യൂസിക്കൽ ആൽബങ്ങളും പ്രദർശിപ്പിച്ചു.