ll

വർക്കല :ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ സ്കൂൾ ഒഫ് നഴ്സിംഗിൽ നാല്പതാം ബാച്ച് ജി.എൻ.എം. വിദ്യാർത്ഥികളുടെയും പതിനൊന്നാം ബാച്ച് എ.എൻ.എം വിദ്യാർത്ഥികളുടെയും ഫെയർവെൽ ആഘോഷം ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ആര്യ ബെൻ മണിയൻ അദ്ധ്യക്ഷത വഹിച്ചു.കുമാരി അവനി മുഖ്യാതിഥിയായി.വൈസ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്,ആശുപത്രി അഡ്മിനിസ്ട്രേറ്റർ അഡ്വ.മനോജ്‌,ശിവഗിരി കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഗ്രേസമ്മ ജോസഫ് എന്നിവർ സംസാരിച്ചു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ വിദ്യാർത്ഥികളെ അനുമോദിച്ചു.