
കടയ്ക്കാവൂർ :തന്റെ കുട്ടിക്കാലത്തുതന്നെ ശ്രീനാരായണ ഗുരുദേവനെ കാണാനും അനുഗ്രഹവും പ്രസാദവും വാങ്ങാനും ഭാഗ്യം ലഭിച്ച കടയ്ക്കാവൂർ വെട്ടത്തു വിളാകത്തു വീട്ടിൽ (പൂലാത്തിമൂട് )കെ. ജനാർദ്ദനൻ (104)നിര്യാതനായി. കടയ്ക്കാവൂർ ഊട്ടുപറമ്പ് ശ്രീഅർദ്ധ നാരീശ്വരക്ഷേത്രത്തിൽ ഗുരുദേവൻ വരുമ്പോൾ നേരിട്ട് കാണാനും ഗുരു പച്ചയോല മെടഞ്ഞത് തറയിലിട്ട് അതിന് മുകളിൽ മെത്തപ്പായിട്ട് വിശ്രമിക്കുന്നത് ദർശിക്കാനും ഭാഗ്യം കിട്ടിയിട്ടുണ്ട്. ഗുരുദേവൻ ഊട്ടുപറമ്പിൽ നടത്തിയ പ്രതിഷ്ഠകർമ്മം കാണുവാനും അവസരമുണ്ടായി.പ്രമുഖ നാടക നടനായിരുന്ന ജനാർദ്ദനൻ കടയ്ക്കാവൂർ കുഞ്ഞു കൃഷ്ണപണിക്കർ എന്ന നാടക പ്രതിഭയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനായ ഇദ്ദേഹത്തിന്റെ സഹോദര പുത്രന്മാരാണ് ഡോ. ജയരാജു(ശിവഗിരി മഠം മീഡിയ കമ്മിറ്റി, അനർട്ട് മുൻ ഡയറക്ടർ ), അജയബോസ് (നാടക കൃത്ത് )എന്നിവർ. ശിവഗിരി മഠത്തിലെ സന്യാസിമാരുടെ പ്രാർത്ഥനയോടെ വീട്ടുവളപ്പിൽ സംസ്കാരചടങ്ങുകൾ നടന്നു. സഞ്ചയനം 24ന് രാവിലെ 8മണിക്ക്.