bevco

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ഐ.എൻ.ടി.യു.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് എക്‌സൈസ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ മാറ്റിവച്ചു.

ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതും,​സ്ഥലം മാറ്റവും ഉൾപ്പടെയുള്ള ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.