തിരുവനന്തപുരം:അടൂർ ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌ത സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മധു ഇറവങ്കര സംവിധാനം ചെയ്യുന്ന 'ദി ജേർണി സ്വയംവരം അറ്റ് ഫിഫ്റ്റി' എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ ഇന്ന് നടക്കും. രാവിലെ 10ന് അടൂർ‌ ഗോപാലകൃഷ്‌ണന്റെ ആക്കുളത്തെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സൂര്യ കൃഷ്‌ണമൂർത്തിയാണ് സ്വിച്ച്ഓൺ നിർവഹിക്കുക. കെ.ജയകുമാർ, കെ.വി മോഹൻകുമാർ തുടങ്ങിയവർ പങ്കെടുക്കും.പ്രവീൺ പണിക്കരാണ് ഡോക്യുമെന്ററിയുടെ നിർമ്മാതാവ്.