jk

ഉദിയൻകുളങ്ങര:യുവമോർച്ച കൊല്ലയിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണം വിതരണം ചെയ്യുകയും ചെയ്തു.'അക്ഷര നിലാവ്' എന്ന പേരിൽ നടത്തിയ പരിപാടി യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് ഉദ്ഘാടനം ചെയ്തു.കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ലക്ഷ്മണ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ.മഞ്ചവിളാകം പ്രദീപ്,വൈസ് പ്രസിഡന്റ് മഞ്ചവിളാകം ഹരി,യുവമോർച്ച പാറശാല മണ്ഡലം പ്രസിഡന്റ് എം.ഷിജു,ജനറൽ സെക്രട്ടറി സുധീഷ്,യുവമോർച്ച ഭാരവാഹികളായ അഭിലാഷ് സുപ്രധരൻ,അഭിജിത്ത്,പത്മകുമാർ,അനന്തു തൃപ്പലവൂർ തുടങ്ങിയവർ പങ്കെടുത്തു.