കിളിമാനൂർ: സംസ്ഥാന സബ് ജൂനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് 22 മുതൽ 24 വരെ കിളിമാനൂരിൽ.ഗവ.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും.22നു വൈകുന്നേരം 3 ന് ഘോഷയാത്ര.തുടർന്ന് 4 മണിക്ക് ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിക്കും.24ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കിളിമാനൂർ, പഴയകുന്നുമ്മൽ,പുളിമാത്ത്,നഗരൂർ,കരവാരം പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടക്കുക.