കഴക്കൂട്ടം: ടെയിൻ തട്ടി മരിച്ച തമിഴ്നാട് സ്വദേശിയായ സ്ത്രീയുടെ സംസ്‌കാര ചടങ്ങിനിടെ ബന്ധുക്കൾ ഏറ്റുമുട്ടി രണ്ടുപേർക്ക് പരിക്കേറ്ര സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരും പരാതി നൽകാത്തതിനാൽ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും പൊലീസ് വിട്ടയച്ചു.

പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന തെങ്കാശി സ്വദേശികളായ മുരുകൻ (27),​ മണികണ്ഠൻ (27) എന്നിവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാളുടെ വയറിലാണ് കുത്തേറ്റത്. മറ്റൊരാൾക്ക് തലയ്‌ക്കാണ് പരിക്ക്.

കഴക്കൂട്ടത്ത് വാടകയ്‌ക്ക് താമസിക്കുന്ന ഇവരുടെ ബന്ധുവായ അന്തോണി (65)​ രണ്ടുദിവസം മുമ്പ് മുരുക്കുപുഴ റെയിൽവേ ക്രോസിൽ വച്ച് ട്രെയിൻ തട്ടി മരിച്ചിരുന്നു. സംസ്‌കാരവുമായി ബന്ധപ്പെട്ട തർക്കമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ കത്തിക്കുത്തിൽ കലാശിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകണമെന്ന് ഒരുകൂട്ടർ പറഞ്ഞിട്ടും മുട്ടത്തറയിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചതാണ് സംഘർഷത്തിന് കാരണമായത്.