sndp

പാറശാല: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയന്റെ പരിധിലുള്ള ആടുമൻകാട് ശാഖ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാ പ്രസിഡന്റ് ഗിരിജയുടെ അദ്ധ്യക്ഷതയിൽ നടന്നു. പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ ജി.നിർമ്മലൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ കൗൺസിലർമാരായ കൊറ്റാമം ഗോപകുമാർ, നെടുവാൻവിള ശിവപ്രസാദ്,ധനുവച്ചപുരം രവീന്ദ്രൻ,മരിയാപുരം ഹരികുമാർ,മുൻ യൂണിയൻ ഭാരവാഹികളായ അഡ്വ.കൊറ്റാമം ജയകുമാർ,മഞ്ചവിളാകം ബാബു,നെടുവാൻവിള ശാഖ പ്രസിഡന്റ് വേലപ്പൻ, പാറശാല കമ്മിറ്റിയംഗം ബൈജു,ചൂഴാൽ ശാഖ സെക്രട്ടറി ശ്രീജു പനന്തടിക്കോണം,ശാഖാ സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി (പ്രസിഡന്റ്),രാജീവ് ശശിധരൻ (വൈസ് പ്രസിഡന്റ്),അനു മാധവൻ (സെക്രട്ടറി), ഭുവനചന്ദ്രൻ (യൂണിയൻ പ്രതിനിധി), ശശാങ്കൻ എന്നിവർ അടങ്ങിയ പതിന്നാലാംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.