kvk

വെള്ളനാട്:വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഐ.സി.എ.ആർ സ്ഥാപകദിനാഘോഷവും ലാഭകരമായ രീതിയിൽ തേനീച്ചവളർത്തൽ എന്ന വിഷയത്തിൽ സെമിനാറും നടത്തി.ഗ്രാമപഞ്ചായത്ത് അംഗം എൽ.പി.മായാദേവി സെമിനാർ ഉദ്‌ഘാടനം ചെയ്തു.കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ.ബിനു ജോൺസാം അദ്ധ്യക്ഷത വഹിച്ചു.ലാഭകരമായ തേനീച്ച കൃഷിയെക്കുറിച്ച് പി.രാധാകൃഷ്ണൻ ക്ലാസെടുത്തു.തേനീച്ചകോളനി പരിപാലന മാർഗങ്ങളുടെ പ്രയോഗരീതികൾ എന്ന വിഷയത്തിൽ കൃഷിവിജ്ഞാനകേന്ദ്രം സസ്യസംരക്ഷണ വിഭാഗം സ്പെഷ്യലിസ്റ്റ് ബിന്ദു.ആർ.മാത്യൂസ് കർഷകർക്ക് പരിശീലനം നൽകി.കൂൺ കൃഷിയിലും തേനീച്ചവളർത്തലിലും മറ്റു കൃഷിമേഖലകളിലും വിജയിച്ച കർഷകരെ ആദരിച്ചു.