
കാട്ടാക്കട:യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലത്തിലെ കാപ്പിക്കാട് യൂണിറ്റ് സംഘടിപ്പിച്ച അനുമോദന സദസ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വിജീഷ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീക്കുട്ടി സതീഷ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ മോൻ,ആർ.രാഘവലാൽ,ലിജു സാമുവൽ ,റിജു വർഗീസ്,സോണിയ.ഇ.കെ,ഷാജഹാൻ,ഷാൻ,ഉണ്ണി, ജോമോൻ എന്നിവർ സംസാരിച്ചു.ഡോക്ടറേറ്റ് നേടിയ ഡോ.ഷൈനിനെ അനുമോദിച്ചു.