തിരുവനന്തപുരം: പേട്ട ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിലെ വാർഷിക പൊതുയോഗം പി. അശോക കുമാറിന്റെ അദ്ധ്യക്ഷതയിൽ സി.പി. സേതുനാഥൻ ഉദ്ഘാടനം ചെയ്‌തു. വാർഷിക റിപ്പോർട്ട് എൻ.എസ്. വിക്രമൻതമ്പി അവതരിപ്പിച്ചു. സി.പി. സേതുനാഥൻ, ടി. വിനോദ് കുമാർ, എൻ. ആനന്ദൻ, പി. അശോക കുമാർ എന്നിവരാണ് രക്ഷാധികാരികൾ. എൻ.എസ്. വിക്രമൻ തമ്പി (പ്രസിഡന്റ് )​,​ ബി.ഐ. ഷാജികുമാർ, എസ്. കണ്ണൻ ( വൈസ് പ്രസിഡന്റുമാർ ) ,​ എസ്. മിത്രൻ (ജനറൽ സെക്രട്ടറി )​,​ പി. രാജു, പി. കാർത്തികേയൻ (ജോയിന്റ് സെക്രട്ടറിമാർ )​,​ കെ. സുദേവൻ ( ട്രഷറർ )​. 15 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. എസ്. മിത്രൻ സ്വാഗതവും ആനന്ദൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷവും സമാധി ദിനാചരണവും സംഘടിപ്പിക്കാൻ തീരുമാനിച്ചു.