
തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതിനെതിരെ മന്ത്റി ഡോ. ആർ. ബിന്ദു കേന്ദ്ര വിദ്യാഭ്യാസമന്ത്റിക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചെയർപേഴ്സണും കത്തയച്ചു. ഇത്തരത്തിലുള്ള പരിശോധന പെൺകുട്ടികളെ അപമാനിക്കുന്നതാണെന്ന് കേന്ദ്രമന്ത്റി ധർമേന്ദ്ര പ്രധാനും എൻ.ടി.എ ചെയർപേഴ്സണുമുള്ള കത്തുകളിൽ മന്ത്റി ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായ ഈ സംഭവം പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ മനോവീര്യം കെടുത്തുന്നതാണ്. പരിശോധന നടത്തിയവർക്കെതിരെനടപടി വേണമെന്നും ആവശ്യപ്പെട്ടു.