
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ്, വികസന സമിതിയംഗങ്ങളായ വി.എസ്.സജീവ്കുമാർ,എൻ.എസ്.അജയൻ, കൂട്ടപ്പന രാജേഷ്, കൃഷി അസി.ഡയറക്ടർ കെ.സുനിൽ,കൃഷി ഓഫീസർ ടി.സജി,കൃഷി അസിസ്റ്റന്റുമാരായ ആർ.സുധീർ,എ.ആർ.വിജയദാസ് തുടങ്ങിയവർ പങ്കെടുത്തു.പച്ചക്കറി തൈകൾ, വിത്തുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു.ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും ഇതിനോടൊപ്പം വിതരണം ചെയ്തു.