തിരുവനന്തപുരം: ഹരികുമാർ സംവിധാനം ചെയ്ത ' ജ്വാലാമുഖി 'യുടെ ആദ്യ പൊതു പ്രദർശനം ഇന്ന് വൈകിട്ട് 5.15ന് ലെനിൻ ബാലവാടിയിൽ നടക്കും.സുരഭിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിന്റെ പ്രദർശനമൊരുക്കുന്നത് ബാനർ ഫിലിം സൊസൈറ്റിയാണ്.കൽക്കട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലും പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് ഫോൺ :9349931452