nims

തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാലയുടെ എ.പി.ജെ അബ്‌ദുൾ കലാം അവാർഡ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. ടെസി തോമസിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ത്യയുടെ മിസൈൽ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ആദ്യ വനിതാ ശാസ്ത്രജ്ഞയാണ് ഡി.ആർ.ഡി.ഒ ഡയറക്ടർ ജനറലായ ഡോ.ടെസി തോമസ്. നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ.എ.പി.മജീദ്ഖാൻ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരത്തിന് ഡോ.ടെസി തോമസിനെ തിരഞ്ഞെടുത്തത്. പ്രവർത്തന മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഉദ്യോഗാർത്ഥികൾക്കും അവാർഡുകൾ വിതരണം ചെയ്തു. തുടർന്ന് ടെസി തോമസുമായി വിദ്യാർത്ഥികൾ സംവദിക്കുകയും ചെയ്തു. നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ.എ.പി മജീദ് ഖാൻ,നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ സജു,പ്രൊ ചാൻസിലർ ഡോ.ആർ.പെരുമാൾ സ്വാമി,വൈസ് ചാൻസിലർ ഡോ.കുമാരഗുരു എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ

....................................

നൂറുൽ ഇസ്ലാം സർവകലാശാല - നിംസ് മെഡിസിറ്റി ഡോ.എ.പി.ജെ അബ്‌ദുൾ കലാം പുരസ്‌കാര വിതരണ ചടങ്ങ് ആരിഫ് മുഹമ്മദ്‌ ഖാൻ ഉദ്ഘാടനം ചെയ്യുന്നു. നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കുമാരഗുരു,പ്രൊ ചാൻസിലർ ഡോ.ആർ.പെരുമാൾ സ്വാമി,നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. എ.പി.മജീദ് ഖാൻ,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ സജു, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ,അബ്ദുൾ കാലം പുരസ്‌കാരം നേടിയ ഡോ.ടെസി തോമസ് എന്നിവർ സമീപം.