തിരുവനന്തപുരം:കുന്നുകുഴി എൻ.എസ്.എസ് കരയോഗം പ്രസിദ്ധികരിച്ച കരയോഗധ്വനി 2022 പ്രകാശനം ചെയ്തു. ആദ്യ പ്രതി താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ എം.സംഗീത് കുമാറിൽ നിന്ന് ​നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ അഡ്വ.ആർ.സതീഷ്‌കുമാർ ഏറ്റുവാങ്ങി.കുന്നുകുഴി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പാറ്റൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം.വിനോദ്കുമാർ,മേഖല കൺവിനറും കരയോഗം സെക്രട്ടറിയുമായ കെ.പി.പരമേശ്വരനാഥ്,താലൂക് യൂണിയൻ സെക്രട്ടറി വിജു വി.നായർ,എം.ഈശ്വരിയമ്മ,ലീല കരുണാകരൻ,വെൺപകൽ ചന്ദ്രമോഹൻ,ഡി.ശ്രീകുമാർ,എസ്.ശ്രീദേവി,ഗ്രീഷ്മ തമ്പി,ശ്രീജു കൃഷ്ണൻ,കൃഷ്ണകുമാർ,എ.കെ.എൻ.അരുൺ, എം.ജി.രാജ്കുമാർ,ജഗതീന്ദ്ര നാഥ കുറുപ്പ്,കെ.ഡി.രാജേന്ദ്രൻ,ജയരാജ്,ബാലു തുടങ്ങിയവർ പങ്കെടുത്തു.