ചിറയിൻകീഴ്: ജാതിമത ഭേദമെന്യേ ഏവരെയും മാനവ സാഹോദര്യത്തോടെ ദർശിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു ഗാന്ധിയൻ പദ്മശ്രീ പി.ഗോപിനാഥൻ നായരെന്ന് മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ,ഗുരുദേവ ദർശന പഠനകേന്ദ്രം,സർവോദയ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മുരുക്കുംപുഴ സെയിന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധി സ്മാരക നിധി ജോയിന്റ് സെക്രട്ടറി ജി.സദാനന്ദൻ, കേരള സർവോദയ മണ്ഡലം സെക്രട്ടറി കാട്ടായിക്കോണം ശശിധരൻ, ഗുരുദേവ ദർശനപഠനകേന്ദ്രം സെക്രട്ടറി ലാൽസലാം, ഗാന്ധിദർശൻ കൺവീനർ എം.എം ഉമ്മർ, ജില്ലാ മദ്യനിരോധന സമിതി പ്രസിഡന്റ് എഫ്.എം.ലാസർ,ഗാന്ധി പീസ് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി വി.സുകുമാരൻ,വയോജനപഠന കേന്ദ്രം ഡയറക്ടർ ഡോ.പി.പ്രതാപൻ എന്നിവർ പങ്കെടുത്തു.