തിരുവനന്തപുരം: അഴിമതിയുടെ മാലിന്യകൂമ്പാരമാണ് തിരുവനന്തപുരം നഗരസഭയെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. ബി.ജെ.പി കൗൺസിലർമാർ നഗരസഭാ കവാടത്തിൽ ആരംഭിച്ച 48 മണിക്കൂർ സൂചനാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭയിലെ ഭരണാധികാരികൾ അഴിമതിയുടെ മാലിന്യം ഇവിടെ വാരിക്കോരി കൂട്ടുകയാണ്. മാലിന്യത്തിന്റെ പേരിൽ നടത്തിയ പദ്ധതികളിൽ പോലും അഴിമതിയാണ്. 40 വർഷമായി തട്ടിപ്പും വെട്ടിപ്പുമല്ലാതെ ഒരു വികസനവും സി.പി.എം ഇവിടെ നടത്തിയിട്ടില്ലെന്നും കുമ്മനം ആരോപിച്ചു.