sndp

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനുകീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു പഠനകേന്ദ്രവും കുളത്തൂർ ശ്രീനാരായണ മെമ്മോറിയൽ ലൈബ്രറിയും സംയുക്തമായി നടത്തുന്ന ആത്മോപദേശശതകം പഠനക്ലാസിന്റെ ഉദ്‌ഘാടനം സ്വാമി ശുഭാംഗാനന്ദ നിർവഹിച്ചു.എസ്.എൻ.എം ലൈബ്രറി വൈസ്‌പ്രസിഡന്റ് വിജയമ്മ അദ്ധ്യക്ഷത വഹിച്ചു.ഡോ.ഗീത അനിയൻ മുഖ്യപ്രഭാഷണം നടത്തി.പഠനകേന്ദ്രം ഡയറക്‌ടർ പ്രൊഫ.എസ്.ശിശുപാലൻ,എസ്.എൻ.എം ലൈബ്രറി സെക്രട്ടറി ജി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.