കല്ലമ്പലം:പള്ളിക്കലിൽ ഗ്രാമപഞ്ചായത്ത് അധികൃതർ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾക്കായി പരിശോധന ശക്തമാക്കി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ അനധികൃതമായി സൂക്ഷിക്കുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തിയത്.370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കഴിഞ്ഞദിവസം പിടിച്ചെടുത്തു.മൊത്തക്കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകൾ,പ്ലാസ്റ്റിക് ഗ്ലാസുകൾ,പാത്രങ്ങൾ എന്നിവ പിടിച്ചെടുത്തു.ഇവ സൂക്ഷിച്ച വ്യാപാരികളിൽ നിന്ന് പിഴ ഈടാക്കി.പഞ്ചായത്ത് സെക്രട്ടറി എൻ.ആർ ഷീജാമോൾ,അസിസ്റ്റന്റ് സെക്രട്ടറി വി.എസ് വിമല ചന്ദ്രൻ, പി.ബിജു, പി.വേണുഗോപാൽ, ബി.എസ് ഷൈനി എന്നിവർ പരിശോധയ്ക്ക് നേതൃത്വം നൽകി.