വിതുര:യൂത്ത് കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പ്രകടനം നടത്തുകയും മുഖ്യമന്ത്രി പിണറായിവിജയന്റെ കോലം കത്തിക്കുകയും ചെയ്തു.ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,മഹിളാകോൺഗ്രസ് സെക്രട്ടറി ഷൈലജ.ആർ.നായർ,പനയ്‌ക്കോട്അനിൽകുമാർ,ചെറുവക്കോണംസത്യൻ,ചെറുവക്കോണംസുകുമാരൻ,സത്താർ,കബീർ,സുഷമ,തങ്കമണി എന്നിവർ നേതൃത്വം നൽകി.കോൺഗ്രസ് വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുരയിലും പ്രതിഷേധ പ്രകടനം നടത്തി.എസ്.കുമാരപിള്ള,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്,ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണുആനപ്പാറ,ഇ.എം.നസീർ, മണ്ണറവിജയൻ,ബി.എൽ.മോഹനൻ എന്നിവർ നേതൃത്വം നൽകി.