photo

പാലോട്:ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ദിൽഷാദിന്റെ പതിനെട്ടാം രക്തസാക്ഷി ദിനം ഡി.വൈ.എഫ്.ഐ വിതുര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ജവഹർ കോളനിയിലെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എസ്.ബി.അരുൺ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ കമ്മറ്റി അംഗം വി.കെ. മധു,വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ,പ്രസിഡന്റ് വി.അനൂപ്, ട്രഷറർ വി.എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം എ.എം.അൻസാരി തുടങ്ങിയവർ സംസാരിച്ചു.എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.ബ്ലോക്ക് സെക്രട്ടറി എം.എസ് സിയാദ് സ്വാഗതവും അപ്പു നന്ദിയും പറഞ്ഞു.തുടർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വൈകിട്ട് പ്ലാവറ മുതൽ പാലോട് വരെ പ്രകടനം നടന്നു.പാലോട് നടന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്.സി.തോമസ് ഉദ്ഘാടനം ചെയ്തു.എസ്.ബി.അരുൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എ.എം.അൻസാരി,ജില്ലാ കമ്മിറ്റി അംഗം ദീപാറാണി,റീജാഷെനിൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം തുടങ്ങിയവർ സംസാരിച്ചു.എം.എസ് സിയാദ് സ്വാഗതം പറഞ്ഞു.

.