നെടുമങ്ങാട്:സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മാർക്കറ്റ് ജംഗ്ഷനിൽ ഇന്ന്
വൈകിട്ട് 4.30ന് ഗാനമേള, 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. കുരീപ്പുഴ ശ്രീകുമാർ,മുരുകൻ കാട്ടാക്കട, വി.സി.അഭിലാഷ്,എൻ.കെ.കിഷോർ,രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ പങ്കെടുക്കും. തുടർന്ന് തോന്നയ്ക്കൽ വാമദേവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം.