uparodham

വക്കം : വക്കം ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ നിലാവ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് അസിസ്റ്റന്റ് എൻജിനിയറെ തടഞ്ഞുവച്ചു.13-ാം വാർഡിൽ 75 തെരുവ് വിളക്കുകൾ അനുവദിച്ചതിൽ ഒന്നാം ഘട്ടത്തിൽ 40 വിളക്ക് മാത്രമാണ് നൽകിയത്. ബാക്കി ലൈറ്റിനായി വാർഡ് മെമ്പർ അശോകൻ ഇന്നലെ ചേർന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുൺ,ലാലിജ,അംഗം അശോകൻ എന്നിവർ വക്കം കെ.എസ്.ഇ.ബി.ഓഫീസിലെത്തി അസിസ്റ്റന്റ് എൻജിനിയറെ തടഞ്ഞുവയ്ക്കുകയായിരുന്നു. കടയ്ക്കാവൂർ പൊലീസെത്തി നടത്തിയ ചർച്ചയെത്തുടർന്ന് തെരുവ് വിളക്കുകൾ ഉടൻ പുനഃസ്ഥാപിക്കാമെന്ന ഉറപ്പിൽ ഉപരോധ സമരം പിൻവലിക്കുകയായിരുന്നു.