ആറ്റിങ്ങൽ:അവനവഞ്ചേരി ഗവൺമെന്റ് എച്ച്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് നടക്കും.അവനവഞ്ചേരി ബാവാ ആശുപത്രി എം.ഡി ഡോ.ആ‌‌ർ.ബാബുവാണ് പത്രം സ്പോൺസർ ചെയ്തത്. ആശുപത്രി മാനേജർ ചന്ദ്രശേഖരൻ നായർ സ്കൂൾ ലീഡർക്ക് പത്രം കൈമാറി ഉദ്ഘാടനം നിർവഹിക്കും. ഹെഡ്മാസ്റ്റർ ജി. എൽ.നിമി,​പി.ടി.എ പ്രസിഡന്റ് ടി.എൽ.പ്രഭൻ,​സ്റ്റാഫ് സെക്രട്ടറി സുജാ റാണി ആർ.എസ്,​ എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ,​കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ സജിത് മാവിള,​ലേഖകൻ വിജയൻ പാലാഴി,​സെയിൽസ് എക്സിക്യൂട്ടീവ് അജയ്,​ ഏജന്റ് ദീപക് രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.