
ആറ്റിങ്ങൽ:കിഴുവിലം ഗ്രാമപഞ്ചായത്തുതല വായന മാസാചരണ സമാപനം ജി.വി ആർ.എം.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി ഉദ്ഘാടനം ചെയ്തു.സ്കൂൾ ലൈബ്രറി റൂം കവി വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു.സാഹിത്യപ്രവർത്തകൻ രാമചന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു.പി.ടി.എ. പ്രസിഡന്റ് ശ്യാം കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഐ.പി.ശ്രീജ,സ്കൂൾ മാനേജർ നാരായണൻ,മനോജ്.ബി.യു,ടി.പി.രഞ്ജുഷ എന്നിവർ സംസാരിച്ചു.