
നെടുമങ്ങാട്: ആഡംബര കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.86 ഗ്രാം മാരക ലഹരിയായ എം.ഡി.എം.എയുമായി പഴകുറ്റി ശാരികയിൽ താമസിക്കുന്ന ഗുരു എന്ന ആദിത്യനെ (34) അറസ്റ്റു ചെയ്തു.നിരവധി ക്രിമിനൽ കേസുകളിലും,മയക്കുമരുന്നു കേസിലും പ്രതിയാണ് ഇയാൾ.യുവാക്കളിലും കൗമാരക്കാർക്കിടയിലും വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ 'സേവ് ദി സ്പ്രിംഗ്' എന്ന സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിലൂടെയാണ് പിടിയിലായത്.നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സ്വരൂപ്,പ്രിവന്റീവ് ഒഫീസർ വി.അനിൽകുമാർ സി.ഇ.ഒ മാരായ നജിമുദ്ദീൻ,ഷജീം,മുഹമ്മദ് മിലാദ്,അധിൽ,മഞ്ജുഷ,മുനീർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.