
തിരുവനന്തപുരം: ശ്രീചിത്തിര തിരുനാളിന്റെ 31-ാം നാടുനീങ്ങൽ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കിഴക്കേകോട്ട പൗരസമിതി ശ്രീപദ്മനാഭസ്വാമി ക്ഷേത്ര കിഴക്കേനടയിൽ സംഘടിപ്പിച്ച സ്‌മരണാഞ്ജലി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.വി.എസ്.ശിവകുമാർ, നഗരസഭ കൗൺസിലർമാരായ കരമന അജിത്ത്, ജാനകി അമ്മാൾ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ധനേഷ് ചന്ദ്രൻ,മണക്കാട് രാമചന്ദ്രൻ,പവിത്രൻ കിഴക്കേനട,മോഹൻ കരമന,കൃഷ്‌ണൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു. ഗായകൻ മോനി കൃഷ്‌ണ ഗാനങ്ങൾ ആലപിച്ചു.