കോവളം: അക്ഷയകേന്ദ്രങ്ങളുടെ സർവീസ് ചാർജ് ഏകീകരിക്കണമെന്നും നിശ്ചയിക്കപ്പെട്ട തുകകൾ വ്യക്തമായി കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണമെന്നും കേരള സൗഹൃദ വേദി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നഗരങ്ങളിൽ ഈടാക്കുന്ന ഫീസിനെക്കാൾ വലിയ തുകയാണ് ഗ്രാമങ്ങളിൽ ഈടാക്കുന്നത്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഇപ്പോൾ തുടർപഠനത്തിന് ഒന്നിൽ കൂടുതൽ അപേക്ഷകൾ അയക്കേണ്ടി വരുന്നതിനാൽ അവർ വളരെ ബുദ്ധിമുട്ടിലാണ്.
യോഗത്തിൽ വേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. കോമളൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ആർ.സി. മധു, ട്രഷറർ സി.കെ. നന്ദകുമാർ, അഡ്വ. പി.എസ്. ജയശ്രീ, എം.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.