dharna

കല്ലറ: തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂണിറ്റ് സംഘടിപ്പിച്ച കല്ലറ വൈദ്യുത ഓഫീസ് ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വെള്ളനാട് സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. പ്രസന്നൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സജീർ സ്വാഗതം പറഞ്ഞു. പുലിയൂർ രാജൻ,അഷറഫ്,ഷാജി,വിഷ്ണു എന്നിവർ പങ്കെടുത്തു.