vakkathu-bharanasamithi

വക്കം: ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം അശോകൻ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നടുത്തളത്തിലിറങ്ങി കുത്തിയിരുപ്പ് സമരം നടത്തി. അശോകന്റെ പ്രതിഷേധസമരം അച്ചടക്കലംഘനമായി പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആരോപണം.

ഭരണ കക്ഷി അംഗങ്ങളെ ഒരുമിച്ച് നിറുത്താനും പ്രവർത്തന രഹിതമായ തെരുവുവിളക്കുകൾ കത്തിക്കാനും കഴിയാത്ത ഭരണ സമിതി രാജി വെയ്ക്കണമെന്ന് സി.പി.എം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഷാജു ആവശ്യപ്പെട്ടു. തെരുവ് വിളക്ക് കത്തിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് വാങ്ങി നൽകിയ സാധനങ്ങൾ ഗുണനിലവാരമില്ലാത്തതാണന്നും ഷാജു ആരോപിച്ചു.