തിരുവനന്തപുരം:സർക്കാരിൽ ഉദ്യോഗസ്ഥർ തൻപ്രമാണിത്തം കാണിക്കുന്നതായി നിയമസഭയിൽ ഭരണകക്ഷി അംഗം വി.ജോയിയുടെ വിമർശനം.ഇന്നലെ ഉപധനാഭ്യർത്ഥന ചർച്ചയിലാണ് ജോയി ബ്യൂറോക്രസിയുടെ അതിരുകടന്ന പ്രവർത്തനങ്ങളെ വിമർശിച്ചത്. മന്ത്രിമാർ അനുമതി നൽകിയ കാര്യങ്ങൾ പോലും ഉദ്യോഗസ്ഥർ തടയുന്നത് അംഗീകരിക്കാനാവില്ല.

വർക്കലയിൽ പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐ.കെട്ടിടത്തിന് മന്ത്രിമാരായ കെ.രാധാകൃഷ്ണനും ധനമന്ത്രി കെ.എൻ.ബാലഗോപാലും അനുമതി നൽകി.എന്നാൽ ഒരു അഡീഷണൽ ചീഫ് സെക്രട്ടറി ഇത് ആവശ്യമില്ലെന്ന് ഫയലിൽ കുറിച്ചതോടെ ആറുമാസമായി കാര്യംനടക്കാത്ത സ്ഥിതിയാണെന്ന് വി.ജോയി പറഞ്ഞു.