kk

വിജയ്‌യും സാമന്തയും വീണ്ടും ഒന്നിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 എന്ന് താത്കാലിക പേരിട്ട ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിൽ വിജയ്‌യുടെ നായികയായല്ല സാമന്ത. പ്രതിനായക വേഷത്തിലാണ് സാമന്ത എത്തുന്നത്. തെരി, കത്തി, മെർസൽ എന്നീ ചിത്രങ്ങളിൽ വിജയ്‌യും സാമന്തയും ഒരുമിച്ചിട്ടുണ്ട്. വിക്രം നായകനായ പത്ത് എൻട്ര തുക്കുളൈ എന്ന ചിത്രത്തിൽ സാമന്ത നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബറിൽ ദളപതി 67 ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ ഒരു പ്രമുഖ നടനായിരിക്കും അവതരിപ്പിക്കുക. അതേസമയം ബീസ്റ്റ് ആണ് വിജയ്‌യുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വാരിസു എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു.രശ്മിക മന്ദാന ആണ് നായിക.