അരുവിക്കര:കോൺഗ്രസ് ചെറിയകൊണ്ണി അരുവിക്കര മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം കമ്മിയും സംയുക്തമായി കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അരുവിക്കരയിൽ പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം വൈസ് പ്രസിഡന്റ് സാലി സത്യന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ചെറിയകൊണ്ണി മണ്ഡലം പ്രസിഡന്റ് എസ്.ആർ.സന്തോഷ്,അരുവിക്കര മണ്ഡലം പ്രസിഡന്റ് വെള്ളൂർക്കോണം അനിൽകുമാർ,ഡി.സി.സി മെമ്പർ ഹരിച്ചന്ദ്രൻ,വാർഡ് മെമ്പർമാരായ രമേശ് ചന്ദ്രൻ,സതീഷ് കുമാർ,ലേഖ,സജാദ് തുടങ്ങിയവർ നേതൃത്വം നൽകി.