തിരുവനന്തപുരം:കെട്ടിട നമ്പർ തട്ടിപ്പിനെതിരെ നടന്ന സമരത്തിൽ ബി.ജെ.പി കൗൺസിലർമാരെ അറസ്റ്റ് ചെയ്തതിലും ബി.ജെ.പി സ്ഥാപിച്ച പ്രതിഷേധ ബോർഡുകൾ എടുത്തു മാറ്റുകയും ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭയിൽ പ്രകടനം നടത്തി.കൗൺസിൽ ഹാളിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരസഭ മന്ദിരം ചുറ്റി പ്രധാന ഗേറ്റിന് സമീപം അവസാനിച്ചു.പ്രതിഷേധ സമരം ബി.ജെ.പി നഗരസഭ കൗൺസിൽ പാർട്ടി ലീഡർ എം.ആർ.ഗോപൻ ഉദ്ഘാടനം ചെയ്തു.ബോർഡ് മാറ്റിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി കൗൺസിലർമാർ നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.