തിരുവനന്തപുരം:പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ പട്ടിക ജാതി മോർച്ച ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നഗരസഭ ഓഫീസ് മാർച്ച് ബി.ജെ.പി വൈസ് പ്രസിഡന്റ് തിരുമല അനിൽ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് മുട്ടത്തറ പ്രശാന്ത്,ജനറൽ സെക്രട്ടറി കരമന മഹേഷ്,വൈസ് പ്രസിഡന്റുമാരായ പാറയിൽ മോഹനൻ,വക്കം സുനിൽ,ജില്ലാ സെക്രട്ടറി ശ്രീനി തുടങ്ങിയവർ നേതൃത്വം നൽകി.